ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കും.’മരണമില്ലാത്ത വയലാർ’ എന്ന വിഷയത്തിൽ ടി. എം. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.എസ്. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിക്കും. ആർ. വി. ആചാരി ചർച്ച ഉദ്‌ഘാടനം ചെയ്യും.
ബംഗളുരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അനുബന്ധപ്രഭാഷണങ്ങൾ നടത്തും. വയലാർ കവിതകളും ഗാനങ്ങളും ആലപിക്കും.
SUMMARY: Deccan Cultural Society Vayalar Commemoration on 28th
SUMMARY: Deccan Cultural Society Vayalar Commemoration on 28th














