ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര റോഡിലുള്ള മഹിമപ്പാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രഭാഷകനും അധ്യാപകനുമായ ബിജു കാവില്‍ മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിബിഎ (ഏവിയേഷന്‍) ഒന്നാം റാങ്ക് കരസ്ഥമാക്കിയ നന്ദന എസ് നമ്പിയാരെയും, 2024-25 കാലയളവില്‍ എസ്എസ്എല്‍സി / പിയുസി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും ആദരിക്കും.
SUMMARY: Deepthi Annual General Meeting and Family Reunion on the 15th