ബെംഗളുരു: ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽനിന്നും ഉത്തരവ് സമ്പാദിച്ചത്. ധർമസ്ഥല വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 8842 വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്കും യുട്യൂബ് ചാനലുകൾക്കും ജഡ്‌ജി വിജയ് കുമാർ റായ് നിർദേശം നൽകി.
അതേസമയം ധർമസ്ഥലയിൽ നൂറിലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്തെന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്‌റ്റ് സ്വാഗതം ചെയ്തു. ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ അന്വേഷണം വേണമെന്ന് ട്രസ്റ്റ് വക്താവ് കെ.പാർശ്വനാഥ് ജെയിൻ ആവശ്യപ്പെട്ടു.
SUMMARY: Dharmasthala. Court orders not to publish news that defames the temple trust