ചെന്നൈ: ദളപതി വിജയ്‌യുടെ ചിത്രം ‘ജനനായകൻ’ റിലീസ് വീണ്ടും നീളുന്നു. ചിത്രം 2026 ഏപ്രില്‍ 30-ന് മുമ്പ് തിയേറ്ററുകളില്‍ എത്തില്ലെന്ന് വിദേശ വിതരണക്കാരായ യോർക്ക് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഏപ്രില്‍ പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകർ വലിയ നിരാശയിലാണ്.
സെൻസർ ബോർഡുമായുള്ള നിയമപോരാട്ടം നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് അവസാനിപ്പിച്ചതാണ് ഏറ്റവും പുതിയ നീക്കം. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹർജി പിൻവലിച്ച നിർമ്മാതാക്കള്‍, ചിത്രം സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണിത്. നിലവിലെ സാഹചര്യത്തില്‍ സെൻസർ നടപടികള്‍ പൂർത്തിയാക്കി ചിത്രം തിയേറ്ററുകളിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
SUMMARY: Distributors say ‘Jananayakan’ will not be released in theaters anytime soon
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…