◼️ പൊതുപ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദിനെ സിദ്ധരാമയ്യ ആദരിക്കുന്നു
ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷന്റെ (എംഎംഎ) 90–ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദിനെ ചടങ്ങിൽ സിദ്ധരാമയ്യ ആദരിച്ചു. എംഎംഎയുടെ വിദ്യഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്നും ഇതിനായി സ്ഥലം കണ്ടെത്തിയാൽ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ആഘോഷ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടുറാവു, എച്ച്.സി. മഹാദേവപ്പ, എം സി സുധാകർ, എൻ.എ. ഹാരിസ് എം എൽ എ, നസീർ അഹ്മദ് എം.എൽ സി, മുൻ ധനകാര്യ സെക്രട്ടറി എൽ. കെ അത്വീഖ്, എം.എം.എ ജനറൽ സെക്രട്ടറി ടി. സിറാജ്, തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ കെ.എച്ച് ഫാറൂഖ്,
അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, സുബൈർ കായക്കൊടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. തൊണ്ണൂറ് വർഷത്തെ ചരിത്ര പശ്ചാത്തല ഡോക്‌മെൻ്റ്റി പ്രദർശിപ്പിച്ചു. 90–ാം വാർഷിക സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. 90 വിദ്യാർഥികൾക്ക് സൈക്കിളുകളും 60 വിദ്യാർഥികൾക്ക് ലാപ് ടോപും വിതരണം ചെയ്തു.
SUMMARY: Government will provide assistance for MMA’s educational activities; Deputy Chief Minister DK Shivakumar
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…