ബെംഗളൂരു: ഉദ്ഘാടനത്തിനു മുന്നോടിയായി നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യാത്ര നടത്തി. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യും. 11 മുതലാകും പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കുക.
ബെംഗളൂരു ഐഐഎമ്മിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു പിന്നാലെ പ്രധാനമന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു ജനപ്രതിനിധികളും പാതയിലൂടെ ട്രെയിൻ യാത്ര നടത്തുമെന്നും ശിവകുമാർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 3 ട്രെയിനുകൾ 25 മിനിറ്റ് ഇടവേളയിലാകും സർവീസ് നടത്തുക. നാലാമത്തെ ട്രെയിൻ ഈ മാസം ലഭിക്കുന്നതോടെ ഇടവേള 20 മിനിറ്റായി കുറയ്ക്കും. കൂടുതൽ ട്രെയിനുകൾ ലഭിക്കുന്ന മുറയ്ക്ക് ഇതു 10 മിനിറ്റാക്കുമെന്നും ശിവകുമാർ പറഞ്ഞു.
പാതകളിൽ ഡബിൾ ഡെക്കർ മേൽപാലങ്ങൾ
നിർമിക്കാനിരിക്കുന്ന എല്ലാ മെട്രോ പാതകളിലും ഡബിൾ ഡെക്കർ മേൽപാലങ്ങൾ നിർമിക്കുമെന്ന് ശിവകുമാർ വ്യക്തമാക്കി. ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കാൻ പ്രധാനമന്ത്രിയോടു ആവശ്യപ്പെടും. എല്ലാ മെട്രോ സ്റ്റേഷനുകളിലും 3 മുതൽ 4 ഏക്കർ ഭൂമി വാങ്ങി പാർക്കിങ് കേന്ദ്രം സ്ഥാപിക്കാൻ ബിഎംആർസിക്കു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
SUMMARY: DK Shivakumar takes a Yellow Line metro trip ahead of its inauguration.
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…