തിരുവനന്തപുരം: പായസം വച്ചും പടക്കം പൊട്ടിച്ചും കെ ബി ഗണേശ് കുമാറിന്റെ തോല്‍വി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ആഘോഷപരിപാടികള്‍. പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയാണ് ഗണേശ് കുമാറിനെ പരാജയപ്പെടുത്തിയത്.
കെ ബി ഗണേശ് കുമാർ ഗതാഗതമന്ത്രിയായിരിക്കെ തങ്ങളുടെ മേഖലയെ തകർത്തെന്നും പരാതികള്‍ കേള്‍ക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ ആഘോഷം സംഘടിപ്പിച്ചത്. സാധാരണക്കാരുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കുക എന്നതായിരുന്നു ഗണേശ് കുമാറിന്റെ അജണ്ടയെന്നും ടെസ്റ്റുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിജയ ശതമാനം കുറയുമ്പോള്‍ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളില്‍ കൂടുതല്‍ പേർ പാസാകുകയാണെന്നുമാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പരാതി.
ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറുമാസമായി പലയിടത്തും കാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ലെന്നും ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിംഗ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണെന്നുമാണ് പരാതി. പലതവണ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്നുമാണ് വിമർശനം.
SUMMARY: Driving school owners celebrate Ganesh Kumar’s defeat with payasam
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…
ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…