ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11, 18 തീയതികളിൽ വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06219) അടുത്തദിവസം രാവിലെ 6.20-ന് കൊല്ലത്ത് എത്തിച്ചേരും.
മടക്ക ട്രെയിൻ (06220) ഒക്ടോബർ അഞ്ച്, 12, 19 തീയതികളിൽ രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് എസ്എംവിടിയിൽ എത്തും.
കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങലിലാണ് സ്റ്റോപ്പുകള്‍.
ശബരിമല തീർഥാടകർക്കു ഹുബ്ബള്ളിയിൽ നിന്നു ബെംഗളൂരു വഴി കൊല്ലത്തേക്കു വാരാന്ത്യ സ്പെഷൽ ട്രെയിൻ കഴിഞ്ഞ ആഴ്‌ച ആരംഭിച്ചിരുന്നു. ഡിസംബർ 28 വരെയാണ് ഈ ട്രെയിന്‍ സർവീസ് നടത്തുക.
SUMMARY: Dussehra, Diwali travel: Special train on Bengaluru-Kollam route