തൃശൂർ: തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയാണ് പ്രകമ്പനമുണ്ടായത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി.
24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. 3 മുതല്‍ 4 സെക്കന്റുകള്‍ വരെ ഭൂചലനം നീണ്ടുനിന്നു. വലിയ ശബ്ദത്തോടെയാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
<br>
TAGS : EARTHQUAKE | PALAKKAD | THRISSUR
SUMMARY : Earthquake again in Thrissur and Palakkad
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…