ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു. അതേസമയം പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല.
നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഇടക്കിടെ ഭൂചലനം അനുഭവപ്പെടുന്ന മേഖലയാണിത്. നേരിയ ചലനങ്ങളും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പആഘാതങ്ങളും സംഭവിച്ചിട്ടുണ്ട് അസമില്‍. 1897ലും 1950ലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങള്‍ നടന്ന മേഖലയാണിത്.രാജ്യത്തെ തന്നെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം.
<BR>
TAGS : EARTHQUAKE | ASSAM
SUMMARY : Earthquake in Assam; A magnitude of 5.0 was recorded
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…