Categories: NATIONALTOP NEWS

അസമില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

ദിസ്പൂര്‍: അസമില്‍ ഭൂചലനം. ഇന്ന്‌ രാവിലെ 7:47ന് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമിൽ അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. ഉദൽഗുരി ജില്ലയുടെ സമീപത്തുള്ള ദരാംഗ്, താമുൽപൂർ, സോനിത്പൂർ, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും ബ്രഹ്മപുത്രയുടെ തെക്കൻ തീരത്തുള്ള മോറിഗാവ്, നാഗോൺ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളാപയമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപവുമാണ്. പടിഞ്ഞാറൻ അരുണാചൽപ്രദേശിലും കിഴക്കൻ ഭൂട്ടാന്റെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് എൻസിഎസ്‌ റിപ്പോർട്ടിൽ പറഞ്ഞു.
<br>
TAGS : EARTHQUAKE | ASSAM
SUMMARY : Earthquake in Assam. An intensity of 4.2 was recorded

Savre Digital

Recent Posts

പയ്യാമ്പലത്ത് തിരയില്‍ പെട്ട് മൂന്ന് മരണം; മരിച്ചത് ബെംഗളൂരുവിലെ മെഡിക്കല്‍ വിദ്യാർഥികൾ

കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…

54 minutes ago

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…

2 hours ago

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…

3 hours ago

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…

4 hours ago

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…

5 hours ago

ചിറ്റൂരിൽ പതിനാലുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇരട്ട  സഹോദരനെ കാണാനില്ല

പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…

6 hours ago