ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ആളപായം സംഭവിച്ചതായി റിപോര്‍ട്ടില്ല. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയും, മിന്നല്‍ പ്രളയവും, മേഘവിസ്ഫോടനവും മറ്റും അനുഭവപ്പെട്ടു വരികയാണ്. ഇതിനിടയിലാണ് ഭൂചലനം.
EQ of M: 3.9, On: 18/08/2025 21:28:36 IST, Lat: 32.23 N, Long: 76.38 E, Depth: 10 Km, Location: Kangra, Himachal Pradesh.
For more information Download the BhooKamp App https://t.co/5gCOtjcVGs @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/CUd026ek9m— National Center for Seismology (@NCS_Earthquake) August 18, 2025
ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല. ഇന്നലെ രാവിലെ അസമിലെ നാഗോണില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ മാസം സംസ്ഥാനത്തെ ഏഴാമത്തെയും ജില്ലയിലെ മൂന്നാമത്തെയും ഭൂകമ്പമാണിതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
SUMMARY: Earthquake in Himachal’s Kangra region; 3.9 intensity