മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ വീട്ടിൽ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി എത്തിയെന്നാണ് വിവരം. ഭൂമിയുടെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു.
SUMMARY: ED searches P.V. Anwar’s house














