കൊല്ലം: തേവലക്കരയില്‍ സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു, എ ബി വി പി വിദ്യാഭ്യാസ ബന്ദ്. വിദ്യാഭ്യാസ – വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂള്‍ കെട്ടിടത്തിനോട് ചേർന്ന് സൈക്കിള്‍ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. അതിനെ തുടർന്ന് ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ.
കാല്‍ തെന്നിപ്പോയപ്പോള്‍ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍ സ്പർശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂള്‍ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Education bandh in Kollam district tomorrow