തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതേസമയം, ചര്‍ച്ച തീരുമാനം മാറ്റാനല്ലെന്നും കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ, സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണമെന്നും അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണെന്നുമായിരുന്നു വി ശിവന്‍കുട്ടി പറഞ്ഞത്.
എന്നാല്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ സമസ്ത ശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിക്കുകയായിരുന്നു. ചര്‍ച്ചയുടെ സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്ന് സമസ്ത വ്യക്തമാക്കയിരുന്നു. ചര്‍ച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു. അതേസമയം, ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ നേരത്തെ തീരുമാനിച്ച പ്രക്ഷോപം തുടരാന്‍ തന്നെയാണ് തീരുമാനം എന്നും സമസ്ത പറഞ്ഞിരുന്നു.
SUMMARY: Education Minister says no backtracking on school timing changes