തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യത കെഎസ്‌ഇബി കാണുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങാന്‍ ഹ്രസ്വകാല കരാര്‍ എടുത്തത്.
എന്നാല്‍ ഇതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല. ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ് നിലവിലെ ക്ഷാമത്തിന് പരിഹാരം. മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ക്ക് വലിയ ചിലവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
SUMMARY: Electricity tariff will not be increased in Kerala: Minister K Krishnankutty