മലപ്പുറം: പുതിയങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കുകളൊടെ ചികിത്സയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30 നാണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ തെക്കുംമുറിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സംസ്‌കാരം. നേര്‍ച്ചയ്‌ക്കിടെ ജാറത്തിന് മുമ്പിൽ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് കൃഷ്ണൻ കുട്ടിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെറിയുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരുക്കേറ്റിരുന്നു.
TAGS : MALAPPURAM
SUMMARY : Elephant attack during Tirur Puthingadi fest: Injured person dies
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…