കോട്ടയം: കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരുക്കേല്‍പ്പിച്ചു. ആനയുടെ ഒന്നാം പാപ്പാനായ സജിക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്. വെമ്പള്ളിയില്‍ റേഷൻ കടപ്പടിക്ക് സമീപം ജനവാസമേഖലയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.
ഉത്സവത്തിനുശേഷം ലോറിയില്‍ തിരികെ കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്. വിരണ്ട സമയത്ത് ആനയുടെ അടുത്തുണ്ടായിരുന്ന പാപ്പാൻ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.ഏറെ നേരത്തെ പരിശ്രമത്തോനൊടുവില്‍ ആനയെ തളച്ചെന്നാണ് വിവരം.
SUMMARY: Elephant attacked in Kottayam; Pappan stabbed













