തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായി രോഗാവസ്ഥയിലായിരുന്നു.
ഒരാഴ്ച മുമ്പ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തീരെ അവശനിലയിലായിരുന്നു കൊമ്പൻ. മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ ചരിഞ്ഞത്. കുന്നംകുളം സ്വദേശി ബിനോയ് കൊണാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന.
SUMMARY: Elephant Konark Kannan dies














