ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം അറിയിച്ചത്. എന്നാള്‍ ബില്ല് ജെപിസിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചിട്ടും സ്പീക്കര്‍ ചര്‍ച്ച തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബില്ല് ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ബില്ല് ഇനി രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. അതേസമയം, മഹാത്മാഗാന്ധിയുടെ പേരിലല്ല എംഎന്‍ആര്‍ഇജിഎ ആദ്യം അറിയപ്പെട്ടിരുന്നതെന്നും അത് ആദ്യം എന്‍ആര്‍ഇജിഎ ആയിരുന്നെന്നും സഭയില്‍ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 2009 ലെ തിരഞ്ഞെടുപ്പ് വന്നപ്പോള്‍, മഹാത്മാഗാന്ധിയെ ഓര്‍മ്മിച്ചത് തിരഞ്ഞെടുപ്പിനും വോട്ടിനും വേണ്ടിയാണെന്നും പിന്നീട് മഹാത്മാഗാന്ധിയെ അതിലേക്ക് ചേര്‍ത്തുവെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
SUMMARY: Employment Guarantee Amendment Bill passed in Lok Sabha














