LATEST NEWS

എൻജിൻ തകരാര്‍: തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്

തിരുവനന്തപുരം: പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ ഓയില്‍ പ്രഷര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരം – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനില്‍ ഓയില്‍ പ്രഷര്‍ പൂജ്യമാണെന്ന് കോക്പിറ്റില്‍ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു.

എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ ഉടന്‍ തന്നെ അത് ഓഫാക്കുകയും എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ‘PAN-PAN’ അടിയന്തര സന്ദേശം അയക്കുകയും ചെയ്തു. ഗുരുതരമായ സാഹചര്യങ്ങളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ലാന്‍ഡിംഗ് അനുവദിക്കുന്നതിനാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്.

തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് തന്നെ തിരിച്ചിറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്‍ജിനില്‍ ഓയില്‍ ചോര്‍ച്ചയുണ്ടായതാണോ തകരാറിന് കാരണമെന്ന് എയര്‍ലൈന്‍ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചുവരികയാണ്.

SUMMARY: Engine failure: Air India flight makes emergency landing in Thiruvananthapuram

NEWS BUREAU

Recent Posts

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

6 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

6 hours ago

അധ്യാപിക സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…

7 hours ago

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

8 hours ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

8 hours ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

8 hours ago