LATEST NEWS

കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഋതു.

കളിക്കുന്നതിനിടെ കളിപ്പാട്ടം മുറ്റത്ത് കൂട്ടിയിട്ടിരുന്ന മരങ്ങള്‍ക്കിടയിലേക്ക് വീണു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മൂർഖൻ പാമ്പാണ് കടിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായ നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SUMMARY: Four-and-a-half-year-old girl dies after being treated for snakebite in Kasaragod

NEWS BUREAU

Recent Posts

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…

20 minutes ago

‘എക്സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ

കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…

2 hours ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ്…

3 hours ago

കൊടുംചൂടിൽ വെന്തുരുകി വടക്കൻ കർണാടക; ബീദറില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി റെക്കോർഡ് ചൂട്!!!

ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…

3 hours ago

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

3 hours ago

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…

4 hours ago