തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ വീട്ടിൽ അറുമുഖൻ(54), പാലക്കാട് കുമരനെല്ലൂർ മാടിപുറത്ത് വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ മുതുകാട്ടിൽ സുവിൻ ( 40) എന്നീ മൂന്ന് പേരെയാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് വിഷ്ണു, വിജീഷ് എന്നീ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. അപകടസ്ഥലത്ത് നിന്നും 9 പേരുടെ മൃതദേഹം ലഭിച്ചിരുന്നു.

മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ തീരുമാനിക്കും. പരുക്കേറ്റവരുടെ വിവരങ്ങൾ: ബാബു (57) മുണ്ടത്തിക്കോട്, സുഭദ്ര (68), അനിത (50) മുണ്ടത്തിക്കോട്, അഖിൽ (30) മുണ്ടത്തിക്കോട്, വിദ്യ കുമാർ (48) പഴയന്നൂർ, രജീഷ് (40), വിഷ്‌ണു (30), പ്രവീൺ (45), ബാബു (56), സതീഷ്, സാജൻ (38) വേലൂർ, ഹരി (40),ഭവാനി (65), സുന്ദരൻ (46). അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ് ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

അപകടത്തിൽ 13 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. വെടിക്കെട്ട് പുരയ്ക്ക് ലൈസൻസ് എടുത്ത മുണ്ടത്തിക്കോട് സതീശിൻ്റെ നില അതിഗുരുതരമാണ്. ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

അപകടസ്ഥലത്തെ ഇന്നത്തെ അന്വേഷണം അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്‌​ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള യൂ​ണി​റ്റി​ലെ​ത്തി ഡോ​ക്‌​ട​ർ​മാ​രു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചും മ​രി​ച്ച​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭ​ര​ണ​കൂ​ടം. അപകടത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Explosion at fireworks manufacturing facility; Five dead identified

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പേളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ക്യാമ്പയിൻ; ഫോളോവേഴ്സിന്റെ എണ്ണത്തില്‍ രണ്ട് ലക്ഷത്തിന്റെ ഇടിവ്

കൊച്ചി: അവതാരകയും നടിയുമായ പേളി മാണിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ രണ്ട്...

സമന്വയ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും നാളെ  

ബെംഗളൂരു: സമന്വയ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗ് സംഘടിപ്പിക്കുന്ന...

ശക്തമായ മഴയ്ക്ക് സാധ്യത: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 440 രൂപ...

കർണാടക യു.ജി.സി.ഇ.ടി; അപേക്ഷ തീയതി ജൂലൈ 30 വരെ നീട്ടി

ബെംഗളൂരു: നീറ്റ് യു.ജി യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ്...

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

Related Articles

Popular Categories