ASSOCIATION NEWS

കണ്ണൂരില്‍ സ്‌ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സൂചന, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അടുത്ത വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.

അധ്യാപകന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടു പേരാണ് വാടകക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.

കണ്ണപുരം പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലേൽക്കുകയും ചെയ്തു. അപകടസ്ഥലത്ത് നിന്ന് പൊട്ടാത്ത സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
SUMMARY: Explosion in Kannur; Two people reportedly killed, body parts scattered

 

NEWS DESK

Recent Posts

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ബെംഗളൂരു:  2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ…

49 minutes ago

കണ്ണൂർ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു, വീട് വാടകക്കെടുത്തയാൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ…

1 hour ago

ബല്ലാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 14 ന്

ബെംഗളൂരു: ബല്ലാരിയിലെ മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 14 ന് 11.30 മുതല്‍ വിദ്യാനഗർവ…

2 hours ago

ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്ഫോടനം; നാല് പേർ മരിച്ചു, നാലുപേരെ കാണാതായി

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ നാല് പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല്…

3 hours ago

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവസ്ഥിതിയിൽ; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിയന്ത്രണം

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡില്‍ ഗ താഗതം പൂർവസ്ഥിതിയിൽ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു…

4 hours ago

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍…

4 hours ago