പാലക്കാട്: പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. വീട്ടില്‍ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി. ശരീഫിന്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: Explosion inside house in Palakkad; siblings injured