മഹാരാഷ്ട്രയില്‍ മഹായുതി സർക്കാർ മന്ത്രിസഭ വിപുലീകരണത്തിൻ്റെ ഭാഗമായി ഇന്ന് 39 ജനപ്രതിനിധികള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്പൂർ വിധാൻസഭാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ സി. പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രിമാരായ എക്നാഥ് ഷിൻഡെ, അജിത് പവാർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. നവംബർ 23 ന് നടന്ന വോട്ടെണ്ണല്‍ മികച്ച വിജയം നേടിയിട്ടും ഏറെ അനിശ്ചിതാവസ്ഥകളാണ് മഹായുതി സർക്കാർ രൂപീകരണത്തിലുണ്ടായത്. പിന്നീട് ഡിസംബർ അഞ്ചിന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഏകനാഥ് ഷിൻഡെയും അജിത് പവാറും മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാളെ മഹാരാഷ്ട്രാ നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്‌പുരില്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയത്. നവംബർ 23 ന് നടന്ന വോട്ടെണ്ണല്‍ മികച്ച വിജയം നേടിയിട്ടും ഏറെ അനിശ്ചിതാവസ്ഥകളാണ് മഹായുതി സർക്കാർ രൂപീകരണത്തിലുണ്ടായത്.
പിന്നീട് ഡിസംബർ അഞ്ചിന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏകനാഥ് ഷിൻഡെയും അജിത് പവാറും മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാളെ മഹാരാഷ്ട്രാ നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്‌പുരില്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയത്.
മൂന്ന് വനിതകളുള്‍പ്പെടെ ബിജെപിയുടെ 19, ശിവസേനയുടെ 11, എൻസിപിയുടെ 9 ഉള്‍പ്പെടെ 39 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ 33 പേർ ക്യാബിനറ്റ് മന്ത്രിമാരും ആറു പേർ സഹമന്ത്രിമാരുമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, രത്‌നഗിരി-സിന്ധുർഗ് എംപി നാരായണ്‍ റാണെയുടെ മകൻ നിതേഷ് റാണെ, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, രാധാകൃഷ്ണ വിഖെ പാട്ടീല്‍, ചന്ദ്രകാന്ത് പാട്ടീല്‍, മംഗള്‍ പ്രഭാത് ലോധ, പങ്കജ മുണ്ടെ, ഗണേഷ് നായിക്, അതുല്‍ സേവെ,ഗോത്രവർഗ നേതാവായ അശോക് ഉയികെ, ശിവേന്ദ്രസിങ് ഭോസാലെ,ജയകുമാർ ഗോർ, ഗിരീഷ് മഹജൻ തുടങ്ങിയവരാണ് ബിജെപി മന്ത്രിമാർ.
ശിവസേനയുടെ ഗുലാബ്‍ റാവു പാട്ടീല്‍, ഉദയ് സാമന്ത്, ദാദാജി ദഗഡു ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, പ്രതാപ് സർനായിക്, യോഗേഷ് കദം, ആശിഷ് ജെയ്‍സ്വാള്‍, ഭരത് ഗൊഗവലെ, പ്രകാശ് അബിത്കർ, സഞ്ജയ് ശീർശത് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയില്‍ നിന്ന് അദിതി തത്‌കരെ, ബാബ സാഹേബ് പാട്ടില്‍, ദത്താത്രയ് ഭാർനെ, ഹസൻ മുഷ്‌രിഫ്, നർഹരി സിർവാള്‍, മകരന്ദ് പാട്ടീല്‍, ഇന്ദ്രനൈല്‍ നായിക്, ധനഞ്ജയ് മുണ്ടെ, മണിക്‌റാവു കൊക്കാട്ടെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതേസമയം മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ശിവസേന എംഎല്‍എ നരേന്ദ്ര ഭോണ്ടേക്കർ പാർട്ടി ഉപനേതൃസ്ഥാനം രാജിവെച്ചു.
TAGS : MAHARASHTA
SUMMARY : Fadnavis government expands cabinet in Maharashtra; 39 ministers took oath
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…
ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…