ഐപിഎല്ലിൽ പുതിയ റെക്കോർഡ് നേട്ടവുമായി ഫാഫ് ഡു പ്ലെസിസ്. പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡൽഹി ക്യാപിറ്റല്‍സിനെ നയിക്കാനെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായമുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിലേക്കാണ് ഡു പ്ലെസിസ് സ്വന്തം പേരും എഴുതിച്ചേര്‍ത്തിരിക്കുന്നത്. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ദിവസം ഡു പ്ലെസിക്ക് 40 വയസും 312 ദിവസവുമാണ് പ്രായം.
പ്രായമേറിയ ഐപിഎല്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ നാലാമനാണ് ഡു പ്ലെസിസ്. 40 വയസും 133 ദിവസവും പ്രായമുള്ളപ്പോള്‍ 2013ല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് ഡു പ്ലെസിസ് നാലാമതെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. ധോണിക്ക് 43 വയസ്സും 317 ദിവസവും പ്രായമുണ്ട്.
40 വയസ്സ് തികഞ്ഞതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഡു പ്ലെസിസിനെ തേടിയെത്തി. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും നയിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഡു പ്ലെസിസ് സ്വന്തമാക്കി. കെവിന് പീറ്റേഴ്സണാണ് ഇരുടീമുകളെയും നയിച്ച ആദ്യ താരം.
TAGS: SPORTS | IPL
SUMMARY: Faf Du Plessis Becomes Oldest Player To Captain Delhi Capitals In IPL
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…