കര്‍ണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഇ മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും വീടുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ മെയിലുകള്‍ ലഭിച്ചു. ശനിയാഴ്ച ലഭിച്ച ഇമെയിലില്‍ അവരുടെ വീടുകളില്‍ നാല് ആര്‍ഡിഎക്‌സ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ആന്റി സബോട്ടേജ് ടീം നടത്തിയ സമഗ്രമായ പരിശോധനയ്ക്ക് ശേഷം, ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലര്‍ച്ചെ 4.20 ഓടെ, ആര്‍ണ അശ്വിന്‍ ശേഖര്‍ എന്നയാള്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലേക്കും സ്വകാര്യ ഇമെയില്‍ ഐഡിയിലേക്കും ഒരു സന്ദേശം അയച്ചു. ഇതില്‍, കര്‍ണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വീടുകളില്‍ ആര്‍ഡിഎക്‌സും ഐഇഡി സ്‌ഫോടകവസ്തുക്കളും സ്ഥാപിച്ചിട്ടുണ്ടെന്നും അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു.

ഇതേത്തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയടെ വസതികളില്‍ വിശദമായ പരിശോധന നടത്തി, പിന്നീട് അത് വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ണ അശ്വിന്‍ ശേഖറിനെതിരെ സ്വമേധയാ കേസെടുത്തതായി പോലീസ് പറഞ്ഞു.

ഭീഷണി അയച്ച ഇമെയില്‍ തമിഴ്നാട്ടില്‍ നിന്നായിരിക്കാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച ഐപി വിലാസം കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിശകലനം നടക്കുന്നുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Fake bomb threat sent to Karnataka CM and Deputy CM via email

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

Related Articles

Popular Categories