ബെംഗളൂരു: മുതലയുടെ ആക്രമണത്തിൽ കർഷകന് വലത് കൈപ്പത്തി നഷ്ടപ്പെട്ടു. ബാഗൽകോട്ട് അൽമാട്ടി അണക്കെട്ടിനു സമീപമാണ് സംഭവം. ബിലാഗി താലൂക്കിലെ ധരിയപ്പ മേതിയെയാണ് (32) മുതല ആക്രമിച്ചത്. ആയുധപൂജയ്ക്ക് മുന്നോടിയായി കാളയെ കുളിപ്പിക്കാൻ കായലിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. കായലിൽ ഇറങ്ങിയ ധരിയപ്പയെ മുതല ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ധരിയപ്പയുടെ വലത് കൈപ്പത്തി അറ്റുപോയിരുന്നു. ബിലാഗി എംഎൽഎ ജെ ടി പാട്ടീൽ കർഷകനെ ആശുപത്രിയിൽ സന്ദർശിക്കുകയും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
TAGS: KARNATAKA, ATTACK
SUMMARY: Farmer loses right forearm in crocodile attack
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…
തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…