ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റി രൂപവൽക്കരിച്ചു. ഇന്നലെ നടന്ന ആഘോഷകമ്മിറ്റി യോഗത്തിൽ മനോജ് എം കെ കൺവീനറായും ജോയിന്റ് കൺവീനർമരായി വിവേക് കെ, പ്രകാശ് നമ്പ്യാർ, രതീഷ് പി.എസ് എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ പ്രസിഡന്റ് സന്തോഷ് എൻ.കെ, സെക്രട്ടറി ഷിലു സി.വി, ആഘോഷകമ്മിറ്റി കൺവീനർ മനോജ് എന്നിവർ സംസാരിച്ചു.
SUMMARY: Festival celebration committee formed














