എറണാകുളം: ഭാവഗായകൻ പി. ജയചന്ദ്രൻ ഇനിയോർമ. ചേന്ദമംഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷം ഗാർഡ് ഓഫ് ഓണർ നൽകി.
മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകിട്ട് മൂന്നരയോടെ സംസ്കാരം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മുൻപേ ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒന്നേകാലോടെ ജയചന്ദ്രന്റെ മകൻ ദിനനാഥൻ ചിതയ്‌ക്ക് തീ കൊളുത്തി.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ജയചന്ദ്രന്റെ വിയോഗം. തൃശൂരിലെ സംഗീത നാടക അക്കാദമിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിന് പേരാണ് ജയചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൂങ്കുന്നത്തെ വീട്ടിലും പൊതുദർശനമുണ്ടായിരുന്നു.
TAGS: KERALA | P JAYACHANDRAN
SUMMARY: Final rites of P jayachandran completed
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…