ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12 വരെ കുടിശിക അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.
പിഴ തുക BTP വെബ്‌സൈറ്റ് (https://btp.gov.in/), കർണാടക സ്‌റ്റേറ്റ് പൊലീസ് ആപ്, ബിടിപി അസ്ട്ര ആപ് എന്നിവ വഴിയും ട്രാഫിക് പോലീസ് സ്റ്റേഷനുകൾ, ബംഗ്ലൂര്‍ വൺ, കർണാടക വൺ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം. 2023-ൽ രണ്ടുതവണ ബിടിപി കുടിശ്ശികയുള്ള ട്രാഫിക് പിഴകൾക്ക് ഇത്തരത്തില്‍ ഇളവ് നല്‍കിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
SUMMARY: Fines outstanding for traffic violations; Opportunity to pay with 50% discount