തിരുവനന്തപുരം: പാർക്കിംഗ് ഏരിയയില്‍ കിടന്ന ലോറിയില്‍ തീപിടിത്തം. വിഴിഞ്ഞം ബസ് സ്റ്റാന്ഡിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ പിൻഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടവരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.
വിഴിഞ്ഞത്തുനിന്നും രണ്ട് യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് വാഹനത്തിലെ തീ അണച്ചത്.
വിഴിഞ്ഞം സ്വദേശിയുടെ മത്സ്യം കൊണ്ടുപോകുന്ന ലോറിയാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. സീസണ്‍ അല്ലാതിരുന്നതിനാല്‍ പാർക്ക് ചെയ്തിരിക്കുകയായിരുന്ന വാഹനത്തിന്റെ പിൻഭാഗമാണ് കത്തി നശിച്ചത്. സമീപത്ത് മറ്റൊരു ലോറി ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പെ അഗ്നിരക്ഷസേന എത്തിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്.
ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളില്‍ നിന്നാണ് തീ പടർന്നതെന്ന് അഗ്നിരക്ഷ സേനാംഗങ്ങള്‍ പറഞ്ഞു. പിൻഭാഗത്തെ ടയറുകള്‍ കത്തിയാണ് വാഹനത്തിന്റെ യന്ത്രഭാഗങ്ങളിലേക്ക് തീപടർന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
SUMMARY: Fire breaks out in parked lorry
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…