ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായിപ്പോയ ചരക്ക് ട്രെയിന്‍ പാളം തെറ്റി തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം. ജൂലൈ 13ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു. ഇതിന് പുറമേ കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
പൂര്‍ണമായും റദ്ദാക്കിയവ
ഭാഗികമായി റദ്ദാക്കിയവ
ഗുഡൂർ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍
തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് 5 വാഗണുകളിൽ തീ പടർന്നത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്‌ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. ജനവാസമേഖലയ്‌ക്ക് അടുത്താണ് അപകടമുണ്ടായിരിക്കുന്നത്.
SUMMARY: Fire in freight train in Tamil Nadu: Eight services completely cancelled
കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…
ടെഹ്റാന്: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…
കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…
തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…
മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…