തമിഴ്നാട്ടില്‍ ചരക്ക് ട്രെയിനിലെ തീപിടിത്തം: എട്ട് സർവീസുകൾ പൂർണമായി റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായിപ്പോയ ചരക്ക് ട്രെയിന്‍ പാളം തെറ്റി തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം. ജൂലൈ 13ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു. ഇതിന് പുറമേ കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പൂര്‍ണമായും റദ്ദാക്കിയവ

  • 20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
  • 12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്‌സ്പ്രസ്
  • 12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
  • 12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്
  • 16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ്
  • 22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ്
  • 12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
  • 16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

  • ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും
  • ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്ത് നിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്‌സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
  • ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
  • ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
  • ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കഡ്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.

    വഴിതിരിച്ചുവിട്ട  ട്രെയിനുകള്‍
     
    • ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
    • ശനിയാഴ്ച ടാറ്റാ നഗറില്‍ നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.

    ഗുഡൂർ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍

    • 22158 ചെന്നൈ എഗ്മോര്‍- മുംബൈ സി.എസ്.ടി സൂപ്പര്‍ഫാസ്റ്റ്
    • 20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്‌സ്പ്രസ്
    • 12296 ധനപുര്‍-എസ്.എം.വി.ടി ബെംഗളൂരു സംഗമിത്ര എക്‌സ്പ്രസ്
    • 22351 പാട്‌ലിപുത്ര-എസ്.എം.വി.ടി ബെംഗളൂരു എക്‌സ്പ്രസ്
    • 12540 ലഖ്‌നോ-യശ്വന്ത്പുര്‍ എക്‌സ്പ്രസ്

തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് 5 വാഗണുകളിൽ തീ പടർന്നത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്‌ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. ജനവാസമേഖലയ്‌ക്ക് അടുത്താണ് അപകടമുണ്ടായിരിക്കുന്നത്.
SUMMARY: Fire in freight train in Tamil Nadu: Eight services completely cancelled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി: പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍,...

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്‌ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ മോഷണം. വീടിന്‍റെ...

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനില്‍ക്കുമെന്നും കേസിലെ വിചാരണ നടപടികള്‍...

ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും...

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

Related Articles

Popular Categories