ബെംഗളൂരു: ഹൊറമാവ്-കാൽക്കരെ മേഖലയിലെ ഫുട്‌ബോൾ പ്രേമികൾ സംഘടിപ്പിക്കുന്ന ഫയർസ്റ്റോമേഴ്‌സ് പ്രീമിയർലീഗിന്റെ രണ്ടാംപതിപ്പിന് നാളെ തുടക്കമാകും. ശനി, ഞായർ ദിവസങ്ങളിലായി രാവിലെ ആറുമുതൽ എട്ടുവരെ രണ്ടുമത്സരങ്ങൾ വീതമാണ് നടക്കുന്നത്. 20 ലീഗ് മത്സരങ്ങളിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഓഗസ്റ്റ് 23-ന് ഗ്രാൻഡ് ഫിനാലെയിൽ ബിർള ഓപ്പൺ മൈൻഡ്‌സ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ട് ടർഫിൽ ഏറ്റുമുട്ടും. മത്സരത്തിനുശേഷം പ്രശസ്ത ഗായകൻ കൃഷ്ണനുണ്ണിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയുണ്ടാകും.
ഈ വർഷം അഞ്ചുടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഓരോ ടീമിലും പത്തുകളിക്കാരെവീതം ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 29-ന് നടന്ന ലേലംവഴിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്.
15 വർഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബെംഗളൂരു നഗരത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മലയാളിക്കൂട്ടായ്മയാണ് ഫയർസ്റ്റോമേഴ്‌സ്. പ്രാദേശിക കായിക കൂട്ടായ്മകളെ ശക്തിപ്പെടുത്താനും യുവതലമുറയ്ക്ക് ഫുട്ബോളിൽ തിളങ്ങാനുമുള്ള വേദിയൊരുക്കമാണ് ടൂർണമെന്റിന്റെ ലക്ഷ്യം ജിതിൻ, നിജിൽ, റിജേഷ്, കിരൺ, വിശാഖ്, പ്രദീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നത്. ഫോൺ: 917353549555.
SUMMARY: Firestormers Premier League starts tomorrow