ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി പ്രദീപ് (25), തെലങ്കാന സ്വദേശി അകാംക്ഷ (23), നരസിംഹ റാവു (50), ഹാസന്‍ സ്വദേശി ഹർഷിത (25), ബസ് ഡ്രൈവർ ബെംഗളൂരു സ്വദേശി ഇർഫാൻ അലി (28) എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ദേവനഹള്ളിക്ക് സമീപമാണ് അപകടം.
ഹൈദരാബാദിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ട്രാൻസ് ഇന്ത്യ ട്രാവൽസിന്റെ മധ്യപ്രദേശ് രജിസ്ട്രേഷനുള്ള സ്ലീപ്പർ കോച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്. എയർപോർട്ട് എക്സ്പ്രസ് വേയിലെ രണ്ടാമത്തെ ടോൾ ബൂത്തായ കണ്ണമംഗലയിലെ ടോൾ ബൂത്തിലെക്കാണ് ബസ് ഇടിച്ചുകയറിയത്. അമിത വേഗതയാണ് അപകടകാരണം. പരുക്കേറ്റവരുടെ നി ലഗുരുതമല്ല. ബസിനു സാരമായ കേടുപാടുകൾ സംഭവിച്ചു.
SUMMARY: Five injured as sleeper bus crashes into toll booth














