ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ് (സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ) ബിൽ എന്നപേരിലാണ് കരട് തയ്യാറാക്കിയത്. വീട്ടുജോലിക്കാരെ ഉൾപ്പെടുത്തിയുള്ള ക്ഷേമബോർഡിന് ബിൽ വ്യവസ്ഥചെയ്യുന്നു. ജോലിക്കാരുടെ വേതനത്തിന്റെ അഞ്ചുശതമാനം തൊഴിൽദാതാക്കൾ ബോർഡിൽ അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. ജോലിക്കാരും സർക്കാരും അവരവരുടെ വിഹിതം അടയ്ക്കും.
വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതില്‍ നിരവധിയാളുകള്‍ പീഡനം അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണത്തിനൊരുങ്ങുന്നതെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ജോലി ചെയ്‌യുന്നവരുടെ എണ്ണം, അവര്‍ക്ക് വൈദ്യസഹായങ്ങളോ മറ്റോ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: fixed pay and reform for domestic workers; Karnataka is about to form a welfare board