കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് വിശദീകരണം. വിമാനം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറയുന്നു.
ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തി തിരികെ പോകേണ്ട സര്‍വീസാണു മടുങ്ങിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിടുകയും അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടുവെന്നുമാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. എട്ടു മണിയോടെ യാത്രക്കാര്‍ നെടുമ്പാശേരിയില്‍ എത്തിയിരുന്നു. ആദ്യം വിമാനം 11.40 ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.
SUMMARY: Flight canceled without warning; More than 100 passengers were stranded