വയനാട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ള വയനാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. വയനാട് തോല്‍പ്പെട്ടിയില്‍ നിന്നാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകളാണ് കണ്ടെടുത്തത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്ന കിറ്റുകളാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണിതെന്ന് കിറ്റില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിതരണം ചെയ്യാനായി മണ്ഡലത്തില്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
TAGS : WAYANAD | RAHUL GANDHI | PRIYANKA GANDHI
SUMMARY : Food kits with pictures of Rahul and Priyanka seized from Wayanad
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…