ഡൽഹി: ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബർ വരെ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു.
2019 ഓഗസ്റ്റ് 5 ന് ആർട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവർണറായി നിയമിതനായി, തുടർന്ന് 2022 ഒക്ടോബർ വരെ മേഘാലയയുടെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചു. പുല്‍വാമയില്‍ 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു.
പുല്‍വാമ ആക്രമണം നടക്കുമ്പോൾ കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോള്‍ തല്‍ക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും സത്യപാല്‍ ആരോപിച്ചിരുന്നു.
SUMMARY: Former Jammu and Kashmir Governor Satya Pal Malik passes away