ബാങ്കോക്ക്: തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാല്‍ കുറച്ചു വർഷങ്ങളായി പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
അതേസമയം ഭർത്താവും മുൻ രാജാവുമായ ഭൂമിബോല്‍ അതുല്യതേജ് 2016 ഒക്ടോബറിലാണ് അന്തരിച്ചത്. തായ്ലൻഡില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവായിരുന്നു ഭൂമിബോല്‍ അതുല്യതേജ്. നിലവിലിപ്പോള്‍ രാജാവായ മഹാ വജിരലോങ്കോണ്‍ മകനാണ്. വ്യത്യസ്തമായ പ്രവർത്തനങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു സിരികിത്. സിരികിതിന്റെ ജന്മദിനമായ ആഗസത് 12 തായ്ലൻഡില്‍ മാതൃദിനമായി ആഘോഷിക്കുകയാണ്.
SUMMARY: Former Queen Sirikit of Thailand dies














