വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി അറിയപ്പെടുന്നത്. ജോർജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് ഡിക് ചിനി വൈസ് പ്രസിഡന്റായിരുന്നത്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായാണ് ഡിക് ചിനി അറിയപ്പെടുന്നത്. അഫ്ഗാൻ യുദ്ധവും ഇറാഖ് അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് വിലയിരുത്തൽ.2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം യുഎസിന്റെ അഫ്ഗാൻ ആക്രമണത്തിന് പിന്നിൽ സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. റിപ്പബ്ലിക്കൻ നേതാവായിരുന്ന ഡിക് ചിനി അവസാന കാലത്ത് ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
SUMMARY: Former US Vice President Dick Cheney has died.














