മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി 40 പേർ മരണപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആണ് അപകടം. ഹൈദരാബാദ് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്. മക്കയില്‍ ഉംറ കർമ്മങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബദർ വഴി മദീനയിലേക്ക് പോയതായിരുന്നു.
മദീനയിലേക്ക് എത്താൻ ഏകദേശം ഒരു മണിക്കൂർ മാത്രം ബാക്കി നില്‍ക്കെയാണ് ഇവർ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചത്. ഒരാള്‍ രക്ഷപെട്ടിട്ടുണ്ടന്നും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടന്നും ഉംറ ഏജൻസി വൃത്തങ്ങള്‍ പറഞ്ഞു. സിവില്‍ ഡിഫൻസ് എത്തി തീയണച്ചെങ്കിലും ആരെയും തിരിച്ചറിയാവുന്ന വിധത്തിലല്ല അപകടം.
യാത്രക്കാരില്‍ 43 ല്‍ 30 അധികം പേർ സ്ത്രീകളും കുഞ്ഞുങ്ങളും ആണ്. മക്കയിലെ ഉംറ ഏജൻസിയാണ് ഇവരുടെ യാത്ര ക്രമീകരികരണങ്ങള്‍ നടത്തിയിരുന്നത്. തീർഥാടകരുടെ വിസയും യാത്രയും ക്രമീകരിച്ച ഏജൻസികള്‍ മന്ത്രാലവുമായി ഏകോപനം നടത്തി നടപടികള്‍ പൂർത്തിയാക്കും.
SUMMARY: Forty Indians killed in bus fire in Saudi Arabia













