ബെംഗളൂരു: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. രാമനഗര ദേശീയ പാത 75ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു ബാഗൽഗുണ്ടെയിൽ താമസിക്കുന്ന കുനിഗൽ സ്വദേശികളായ കാർ ഡ്രൈവർ നഞ്ചുണ്ടപ്പ (56), ഭാര്യ ശാരദാമ്മ (50), അമ്മ ഭദ്രമ്മ (80), സുഹൃത്ത് നാഗരാജ് (54) എന്നിവരാണ് മരിച്ചത്.
മാഗഡിയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം നഗരത്തിലേക്ക് മടങ്ങവെയാണ് അപകടം. ഭദ്രപുര ഗേറ്റിലെ ഓയിൽ ഫാക്ടറിക്ക് സമീപമുള്ള വളവിൽ വെച്ച് നഞ്ചുണ്ടപ്പയ്ക്ക് കാർ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ മരത്തിൽ ഇടിക്കുകയുമായിരുന്നു. നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന നഞ്ചുണ്ടപ്പയുടെ മകളും എംബിഎ വിദ്യാർഥിനിയുമായ കുസുമയെ (21) ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രാമനഗര പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four including three in a family dies in car accident
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…