ഛത്തീസ്ഗഢിലെ സുക്മ ജില്ലയില് തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള് കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകള്ക്ക് മുമ്പാണ് കീഴടങ്ങല്. ഷാ ഇന്ന് രാത്രി റായ്പൂരില് എത്തുകയും നാളെ ദന്തേവാഡയില് നടക്കുന്ന പരിപാടികളില് പങ്കെടുക്കുകയും ചെയ്യും.
ഒരു സ്ത്രീ ഉള്പ്പെടെ നക്സലുകള് പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുന്നിലാണ് കീഴടങ്ങിയത്. പൊള്ളയായതും മനുഷ്യത്വരഹിതവുമായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതയും പ്രാദേശിക ഗോത്രവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളുമാണ് കീഴടങ്ങലിന് കാരണമെന്ന് നക്സലുകള് പറഞ്ഞതായി സുക്മ പോലീസ് സൂപ്രണ്ട് കിരണ് ചവാൻ പറഞ്ഞു.
TAGS : CHHATTISGARH
SUMMARY : Four Naxalites surrender in Chhattisgarh
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില് കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില് ഈ മാസം…
വാഷിങ്ടണ്: റഷ്യന് പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല് പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില് നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…