റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്ഫോടനത്തിന് പദ്ധതി; യുപിയില്‍ നാല് പാക് ബന്ധമുള്ള ഭീകരര്‍ പിടിയില്‍

ലഖ്‌നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ റെയിൽവേ സ്റ്റേഷനിൽ നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് യുപി എടിഎസ്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള നാല് ഭീകരരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന ലഖ്‌നൗവിൽ നിന്ന് അറസ്റ്റ് ചെയ്തു. ലഖ്‌നൗ റെയിൽവേ സ്റ്റേഷനും സമീപത്തെ തിരക്കേറിയ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ നീക്കം.

മീററ്റ് സ്വദേശിയായ സാഖിബ് (ഡെവിള്‍) ആണ് സംഘത്തലവന്‍. ഇയാള്‍ക്കൊപ്പം വികാസ് ഗെഹ്ലാവത് (റൗണക്), ലോകേഷ് (പാപ്ല പണ്ഡിറ്റ്), അര്‍ബാബ് എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കുക സിഗ്‌നല്‍ സംവിധാനങ്ങള്‍ തകരാറിലാക്കുക ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ തകര്‍ക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ വന്‍ നാശത്തിനായിരുന്നു ഇവര്‍ പദ്ധതിയിട്ടുരുന്നതെന്നാണ് പദ്ധതിയിട്ടിരുന്നതായി എടിഎസ് വെളിപ്പെടുത്തി. ഇതിനായി ഗൂഗിള്‍ മാപ്പ് ലൊക്കേഷനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തേണ്ട കൃത്യമായ സ്ഥലങ്ങള്‍ ഇവര്‍ മുന്‍കൂട്ടി കണ്ടെത്തിയിരുന്നു.
ഇവരില്‍ നിന്ന് സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ തീപിടിക്കുന്ന ദ്രാവകം, ലഘുലേഖകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.ഏപ്രില്‍ 2-ന് ലഖ്നൗ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സ്ഫോടനങ്ങളും തീവെപ്പും നടത്താനായിരുന്നു പ്രധാന ലക്ഷ്യം. ടെലഗ്രാം, സിഗ്‌നല്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇവര്‍ പാക് ഭീകരരുമായി ആശയവിനിമയം നടത്തിയിരുന്നത്. മുന്‍പ് നടത്തിയ ചില തീവെപ്പ് ദൃശ്യങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് അയച്ചുകൊടുത്തതായും, ഇതിന് പ്രതിഫലമായി ക്യുആര്‍ കോഡുകള്‍ വഴി പണം കൈപ്പറ്റിയതായും എടിഎസ് കണ്ടെത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്നതായിരുന്നു പ്രതികളുടെ പ്രധാന അജണ്ടയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
SUMMARY: Four terrorists with Pakistan links arrested in UP for planning a major blast at railway station

Hot this week

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറും പിതാവും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു  

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം...

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; സര്‍ക്കാരിന് ഈ മാസം 16 വരെ സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

എറണാകുളം: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി....

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

Related Articles

Popular Categories