Categories: NATIONALTOP NEWS

വീണ്ടും റെയില്‍വേ ട്രാക്കില്‍‌ ഗ്യാസ് സിലിണ്ടര്‍

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡ‍ിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവത്തില്‍ അട്ടിമറിശ്രമമാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്.

ഇതുവഴിയെത്തിയ ചരക്കു ട്രെയിന്‍റെ ലോക്കോപൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്നു ഇയാള്‍ ട്രെയിൻ നിർത്തിയശേഷം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി സിലിണ്ടർ ട്രാക്കില്‍ നിന്ന് മാറ്റി. സൈനിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്ന റൂട്ടിലാണ് സിലിണ്ടർ ലഭിച്ചത്.

ബംഗാള്‍ എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെന്‍ററിന്‍റെ ആസ്ഥാനത്തിന് സമീപമാണ് സിലിണ്ടർ കണ്ടെത്തിയ സ്ഥലം. സൈനിക വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനും സൈനിക ആവശ്യങ്ങള്‍ക്കായി ചരക്കു ട്രെയിനുകള്‍ ഓടിക്കുന്നതിനും പ്രത്യേക ട്രാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്.

അന്വേഷണം തുടങ്ങിയതോടെ റെയില്‍വേ സംരക്ഷണ സേനയും റെയില്‍വേ ജീവനക്കാരും അഞ്ചു കിലോമീറ്ററോളം പാളത്തില്‍ വ്യാപക തിരച്ചില്‍ നടത്തി. എന്നാല്‍ ആരാണ് സിലിണ്ടർ കൊണ്ടുവന്നതെന്ന് സൂചനകളൊന്നും ലഭിച്ചില്ല.

TAGS : UTHARAGAND | GAS | RAILWAY
SUMMARY : Gas cylinder on the railway track again

Savre Digital

Recent Posts

സ്കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…

3 minutes ago

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…

23 minutes ago

പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽക്കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെളഗാവി ഹുക്കേരിക്കടുത്ത് സംഗേശ്വറില്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ…

35 minutes ago

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര…

58 minutes ago

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…

1 hour ago

ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…

2 hours ago