ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്വദേശി കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും (30) മകൾ കെ. യുവി എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം കിരൺ ജോലിക്കായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. ഇവരുടെ മൂത്തമകളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരാന്‍ ചാന്ദിനി കഴിഞ്ഞദിവസം സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കിരൺ ഫോണിൽ വിളിച്ചെങ്കിലും ചാന്ദിനി ഫോണെടുത്തില്ല. കിരണ്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു സഹോദരന്‍ മൂത്തകുട്ടിയെ സ്കൂളിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹീറ്ററിലെ തകരാറിനെത്തുടർന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Gas leak from geyser: Mother and four-year-old daughter die














