ന്യൂഡൽഹി: ഗോവൻ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ജഗപതിരാജുവാണ് പുതിയ ഗവർണർ. മുൻ സിവിൽ വ്യോമയാന മന്ത്രി ആയിരുന്നു ഇദ്ദേഹം. ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയിരുന്നു. 2021 ജൂലൈയിലാണ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി നിയമിച്ചത്. നിലവിൽ പകരം നിയമനം നൽകിയിട്ടില്ല. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലായിലാണ് ഗോവ ഗവർണറായത്.
SUMMARY: Goa gets new governor; Sreedharan Pillai replaced